കണ്ണൂര്‍ സ്വദേശി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്

Kannadiparamba online news

കണ്ണൂര്‍: കണ്ണൂര്‍ താണ സ്വദേശിയായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈക്കോടതിയിലെ ആക്റ്റിങ് ചീഫ് ജസ്റ്റിസായി നിയമിതനായി.
കേന്ദ്ര നിയമമന്ത്രാലയമാണ് ഉത്തരവിറക്കിയത്. നിലവിലെ ചീഫ് ജസ്റ്റിസ് എ ജെ ദേശായി വിരമിക്കുന്ന ജൂണ്‍ അഞ്ചുമുതല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചുമതല ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനായിരിക്കും. നിലവിലുള്ള ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ കേരളാ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. 2014 ജനുവരി 23നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരളാ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി നിയമിതനായത്. 2016 മാര്‍ച്ച് 10ന് സ്ഥിരം ജഡ്ജിയായി.
1967ല്‍ കണ്ണൂര്‍ ജില്ലയിലെ താണയില്‍ ജനിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉഡുപ്പിയിലെ വിബി ലോ കോളജില്‍നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്നാണ് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1989ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളില്‍ ഏഴ് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു. പാരീസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോര്‍ളര്‍ഷിപ്പോടെ ബഹിരാകാശം, ടെലി കമ്യൂണിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബിരുദാനന്തര ബിരുദം. ഹേഗ് അക്കാദമി ഓഫ് ഇന്റര്‍നാഷനല്‍ ലോയില്‍നിന്ന് പ്രൈവറ്റ് ഇന്റര്‍നാഷനല്‍ ലോയില്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര സെമിനാറുകളില്‍ നിയമവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരേതനായ പ്രമുഖ അഭിഭാഷകന്‍ പി മുസ്തഫ-എ സൈനാബി ദമ്പതികളുടെ മകനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. ഭാര്യ: യു എന്‍ ആമിന. മക്കള്‍: അയിഷ സൈനബ് കെന്‍സ, ആസിയ നുസ, അലി മുസ്തഫ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!