വളപട്ടണം: ഒമാനിലെ ജയിലിൽ കഴിയുന്ന ഭാര്യാ സഹോദരനെ പുറത്തിറക്കാമെന്ന് വിശ്വസിപ്പിച്ച് 12,4200 രുപ കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വളപട്ടണം പാലത്തിന് സമീപം താമസിക്കുന്ന വി.കെ.ഷമീറിൻ്റെ പരാതിയിലാണ് തിരുവനന്തപുരം പെരിങ്ങമലയിലെ സുധീഷിൻ്റെ പേരിൽ വളപട്ടണം പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.കഴിഞ്ഞവർഷം ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം.ഒമാനിലെ ജയിലിൽ കഴിയുന്ന ഭാര്യ സഹോദരനെ ജയിൽ മോചിതനാക്കാമെന്ന് വിശ്വസിപ്പിച്ച് ഒക്ടോബർ31ന് 10, 8000 രൂപയും മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് ഇനത്തിൽ 16,200 രൂപയും നൽകിയെന്നും ആകെ 12,4200 രൂപയുടെ നഷ്ടം വരുത്തി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

