ഒന്നാം ക്ലാസിൽ അഭിനയ മികവിലും പുലീപ്പി മാപ്പിള എൽ പി സ്കൂൾ

Kannadiparamba online news


പുലൂപ്പി : പുലീപ്പി മാപ്പിള എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾ പാഠ പുസ്തകത്തിലെ ‘പറവകൾ പാറി’ എന്ന പാഠത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയത് ശ്രദ്ധേയമായി.
ചിറകടിച്ച് പറന്നു വന്ന മഞ്ഞക്കിളികളായും നാട്ടുകിളികളായും കിളികൾക്ക് അഭയം നൽകുന്ന മരമായും അവർ പകർന്നാടി. പാട്ടിനും ആശയത്തിനും അനുസൃതമായി താളത്തിൽ ചുവടുവച്ചുംഅഭിനയത്തിന്റെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ചും നാം ഒന്നാണ് എന്ന ആശയം കുട്ടികളിൽ എത്തിക്കാനുള്ള ഈ പ്രവർത്തനമാണ് അവതരണ മികവ് കൊണ്ട് വ്യത്യസ്തമായത്.
മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നാം ക്ലാസുകാരെ ഹെഡ്മാസ്റ്റർ ശ്രീ.പി പി അജ്മൽ മാസ്റ്റർ പ്രത്യകം അഭിനന്ദിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!