പയ്യന്നൂർ.പയ്യന്നൂർ പെരുമ്പയിൽ പ്രവാസിയുടെ വീടുകുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വലയിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കുടുങ്ങി. മഞ്ചേശ്വരം ഉപ്പള ബന്തിയോട് സ്വദേശിയും കർണ്ണാടക ഉപ്പിനങ്ങാടിയിൽ താമസക്കാരനുമായ അഷറഫ് അലി(26)യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷിൻ്റെ ക്രൈം സ്ക്വാഡിൻ്റെ പിടിയിലായത്. കവർച്ച കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി നടത്തിയ തെരച്ചലിൽ കർണ്ണാടകയിൽ വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്.പെരുമ്പയിൽ നടന്ന കവർച്ചയിൽ നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിൻ്റെ രൂപസാദൃശ്യമാണ് കുപ്രസിദ്ധ മോഷ്ടാവിലേക്ക് അന്വേഷണ സംഘം എത്തിച്ചേർന്നത്. മോഷ്ടാവിനെ പിടികൂടിയ പോലീസ് സംഘത്തിന് പ്രതിക്ക് പയ്യന്നൂരിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ പോലീസിൻ്റെ പിടിയിലായ വിവരമറിഞ്ഞ് കാസറഗോഡ് പോലീസും, കുമ്പള, മഞ്ചേശ്വരം പോലീസും പയ്യന്നൂരിലെത്തി പ്രതിയെ കൊണ്ടുപോയി. ഈ മാസം നാലിനും 27 നുമിടയിൽ
കാസറഗോഡ് കുമ്പളമംഗൽപാടി ബേക്കൂർ സുഭാഷ് നഗറിലെ ജിലാനി മഹലിലെ ആയിഷ യൂസഫിൻ്റെ വീട് കുത്തിതുറന്ന് 1,10,000 രൂപയുടെ ഐഫോണും, റോൾഡ് ഗോൾഡ് ആഭരണങ്ങളും വിലപ്പെട്ട രേഖകളും കടത്തികൊണ്ടു പോയ കേസിൽ പ്രതിയായ അഷറഫ് അലിയെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു.സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ മറ്റ് മൂന്നു കവർച്ചകേസുകൾ കൂടിയുണ്ട്. മഞ്ചേശ്വരം – നാല്, മേൽപ്പറമ്പ്- നാല് ,ബദിയടുക്ക- രണ്ട്, ബേഡകം – രണ്ട്, കാഞ്ഞങ്ങാടും കാസറഗോഡും സമാനമായ രീതിയിൽ കവർച്ച കേസിൽ പ്രതിയാണ് .ഇയാളുടെ കൂട്ടാളികളായകർണ്ണാടക സ്വദേശികളായ മൂന്നു പേരെ കൂടി കുമ്പള കേസിൽ പിടികൂടാനുണ്ട്.കൂട്ടുപ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. മറ്റു സ്റ്റേഷനുകളിലെ കവർച്ച കേസുകളിൽഇയാൾ സംശയത്തിൻ്റെ നിഴലിലാണ്. പെരുമ്പയിലെ കവർച്ച കേസ് അന്വേഷണത്തിനിടെപയ്യന്നൂർ ക്രൈം സ്ക്വാഡിൻ്റെ സമർത്ഥമായ അന്വേഷണത്തിനിടെ മറ്റു പല സ്റ്റേഷനുകളിലേയും
കവർച്ച കേസുകളിലെ കുപ്രസിദ്ധ മോഷ്ടാക്കളെ ഇതിനകം പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്.പെരുമ്പയിലെ കവർച്ച കേസിലെ മോഷ്ടാവിനെ എത്രയും വേഗം പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

