ദേശീയപാത: നിർമാണത്തിലുള്ളമേൽപ്പാലത്തിന്റെ കോൺക്രീറ്റ് ഇളകിവീണു

Kannadiparamba online news

കല്യാശ്ശേരി : ദേശീയപാതയിൽ കീച്ചേരിയിൽ നിർമിക്കുന്ന മേൽപ്പാലത്തിലെ കോൺക്രീറ്റ് പ്രവൃത്തികൾക്കിടെ ചെറിയ ഭാഗത്തെ കോൺക്രീറ്റ് ഇളകിവീണു. മേൽപ്പാലത്തിന്റെ സെൻററിങ്ങിനായി ബുധനാഴ്ച കോൺക്രീറ്റ് ചെയ്ത ഭാഗമാണ് സന്ധ്യയോടെ ഇളകിവീണത്.

താഴെ തിരക്കേറിയ സർവീസ് റോഡാണെങ്കിലും ആ സമയം വാഹനങ്ങളോ ആളുകളോ താഴെ ഉണ്ടാക്കാത്തതിനാൽ അപകടമില്ലാതെ രക്ഷപ്പെട്ടു.
കനത്ത മഴയായതിനാൽ കോൺക്രീറ്റ് ഉറക്കാത്തതും ബലപ്പെടുത്താൻ അഭിഭാഗത്ത് വെച്ച പ്ലേറ്റ് ഇളകിയതുമാണ് അപകടത്തിനിടയാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!