കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ   കണ്ണൂരിന് രണ്ടാംസ്ഥാനം.

Kannadiparamba online news

കണ്ണൂർ : കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ രണ്ടാംസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ് കണ്ണൂരിലെ അംഗങ്ങൾ. കഴിഞ്ഞവർഷം മൂന്നാംസ്ഥാനത്തായിരുന്നു ജില്ല. കാസർകോട്, കാലിക്കടവിൽ നടന്ന സർഗോത്സവം അരങ്ങ്-24-ൽ 187 പോയിന്റുമായി ജില്ലയിലെ കലാകാരികൾ രണ്ടാംസ്ഥാനം നേടിയത്.

നാടൻപാട്ട്, കേരളനടനം, സംഘനൃത്തം, കഥാപ്രസംഗം, മോണോആക്ട്, ട്രിപ്പിൾ ജാസ്, ലളിതഗാനം, മാപ്പിളപ്പാട്ട്, മാർഗംകളി, കവിതാരചന (മലയാളം), കവിതാപാരായണം (കന്നഡ, മലയാളം), കൊളാഷ്, കഥാരചന (അറബിക്), ചിത്രരചന (ജലച്ചായം), തിരുവാതിരകളി, കുച്ചിപ്പുഡി എന്നിങ്ങനെ 19 ഇനങ്ങളിൽ ജില്ല ഒന്നാംസ്ഥാനം നേടി. ചവിട്ടുനാടകം, നാടൻപാട്ട്, മൈ, നാടോടിനൃത്തം തുടങ്ങിയ 23 ഇനങ്ങളിൽ രണ്ടാംസ്ഥാനവും 11 ഇനങ്ങളിൽ മൂന്നാംസ്ഥാനവും നേടി.


വിവിധ ഇനങ്ങളിലായി 300 കുടുംബശ്രീ അംഗങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. 96 പോയിന്റ് നേടിയ തൃശ്ശൂരാണ് മൂന്നാംസ്ഥാനത്ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!