കുഴിയിലെ ‍ വെള്ളക്കെട്ടില്‍ ബൈക്കുമായി വീണ യുവാവ് മരിച്ചു.

Kannadiparamba online news

പിലാത്തറ:ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കിടങ്ങിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കുഞ്ഞിമംഗലം ആണ്ടാം കൊവ്വൽ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന തളിപ്പറമ്പ് ആലിങ്കീൽ ടാക്കീസിന് സമീപത്തെ ബാവുവളപ്പിൽ റിയാസ് (45) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വിളയാംകോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ഭാഗത്ത് നിർമ്മിച്ച സർവ്വീസ് റോഡിലായിരുന്നു അപകടം. ഈ സമയം അത് വഴി വന്ന ഇരുചക്ര വാഹനക്കാരനാണ് ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ടത് വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് വെള്ളക്കെട്ടിൽ യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിയാരം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എടാട്ടെ പച്ചക്കായ മൊത്ത വിതരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണപ്പെട്ടറിയാസ്. കലക്ഷനെടുത്ത് വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തളിപ്പറമ്പിലെ കാനത്തിൽ മൊയ്തീൻ ബാവുവളപ്പിൽ ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിൻ (കുഞ്ഞിമംഗലം ആണ്ടാം ക്കൊവ്വൽ). മക്കൾ: ഫാത്തിമത്തുൽസിയ, ആയിഷ ജന്ന (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: റൗഫ്, മറിയംബി, നൗഷാദ്, ആസാദ്, ഇസ്തിക്കർ.പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!