ഇരിട്ടി: കൂട്ടുപുഴ എക്സൈസ്ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ എക്സൈസുദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടുപോയി മൂന്ന് കിലോമീറ്ററോളം ദൂരേ ഉപേക്ഷിച്ച് പ്രതികാറുമായി കടന്നു കളഞ്ഞു. ഇന്ന് പുലർച്ചെ 2.30 മണിക്കാണ് സംഭവം. പരിശോധനക്കിടെ കെഎൽ.45.എം. 6300 നമ്പർ കാർ യാത്രികനാണ് കാറിൻ്റെ പിറകിലെ സീറ്റിൽ പരിശോധന നടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനായ ഷാജിയെ വലിച്ചു കയറ്റി തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച് കാറുമായി കടന്നുകളഞ്ഞത്. ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ.യുടെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

