കൊളച്ചേരി: കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വിവിധ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 20 ചൊവ്വാഴ്ച വൈദ്യുതി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
പഴയ കമ്പികൾ മാറ്റി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ താഴെ പറയുന്ന ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും:
• ആലിൻ കീഴിൽ, അശോക ഫാഷൻ, ഗ്യാലക്സി, കണ്ണൂർ കൗണ്ടി ക്ലബ്ബ്, ജമീല വുഡ്, പെർഫെക്ട്, കൈരളി, മാഗ്നെറ്റ്, ടാക് (സ്റ്റെപ്പ് റോഡ്).
കൂടാതെ, എൽ.ടി (LT) ലൈനിലെ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകുന്നേരം 4 മണി വരെ കയ്യംകോട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കണ്ണാടിപ്പറമ്പ് ഓൺലൈൻ ✍️
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

