കണ്ണാടിപ്പറമ്പ്: വളവിൽ ചേലേരി മരുതിയോട്ട് തോട്ടുംകര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന നേർച്ച കളിയാട്ട മഹോത്സവം ജനുവരി 26, 27 തീയതികളിൽ (തിങ്കൾ, ചൊവ്വ) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
പ്രധാന ചടങ്ങുകൾ:
ജനുവരി 26 (തിങ്കൾ):
• രാവിലെ 10:00-ന്: ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി അവിനാശ് ഭട്ടിന്റെ കാർമികത്വത്തിൽ ഗണപതി ഹോമവും നാഗസ്ഥാനത്ത് നൂറും പാലും സമർപ്പണവും നടക്കും.
• വൈകുന്നേരം 6:30-ന്: സന്ധ്യാവേല.
• രാത്രി 7:30-ന്: തോട്ടുങ്കര ഭഗവതി തോറ്റം, തുടർന്ന് പ്രസാദ സദ്യ.
• രാത്രി 8:30-ന്: ധർമ്മ ദൈവം വെള്ളാട്ടം.
ജനുവരി 27 (ചൊവ്വ):
• പുലർച്ചെ 2:00-ന്: തോട്ടുങ്കര ഭഗവതിയുടെ കൊടിയില തോറ്റം.
• പുലർച്ചെ 4:30-ന്: ധർമ്മ ദൈവത്തിന്റെ പുറപ്പാട്.
• പുലർച്ചെ 5:00-ന്: തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

