കൊളച്ചേരി: HT ലൈനിലും LT ലൈനിലും തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിന്റെ ഭാഗമായി നാളെ (23.10.2025) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. കൊളച്ചേരി അറിയിച്ചു.
രാവിലെ 8.30 മുതൽ 11.00 വരെ ഈശാനമംഗലം, വൈദ്യർ കണ്ടി, ആശാരിച്ചാൽ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും. തുടർന്ന് 11.30 മുതൽ 2.30 വരെ ചേലേരി സ്കൂൾ, ചേലേരി അമ്പലം, കൊളച്ചേരി പറമ്പ്, കൊളച്ചേരി പറമ്പ് നാല് സെൻറ്, കൊളച്ചേരി പറമ്പ് കനാൽ ട്രാൻസ്ഫോമർ പരിധികളിലും വിതരണം നിർത്തിവെയ്ക്കും.
10.00 മുതൽ 11.30 വരെ: രണ്ടാം മൈൽ, RWSS നാറാത്ത്, ശ്രീദേവിപുരം, വിഷ്ണു ടെമ്പിൾ ട്രാൻസ്ഫോമർ പരിധികളിൽ HT ലൈനിൽ മെയിൻറനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം നിർത്തിവെയ്ക്കും.
LT ലൈനിൽ നടത്തുന്ന വെട്ടിമാറ്റൽ പ്രവൃത്തികളുടെ ഭാഗമായി പാട്ടയം വായനശാല, കേളൻമുക്ക് ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 8.00 മുതൽ 3.30 വരെ, കൂടാതെ ഇചൂളിക്കുന്ന്, മാതോടം ട്രാൻസ്ഫോമർ പരിധികളിൽ 7.30 മുതൽ 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
📢 KSEB കൊളച്ചേരി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

