കെ എസ് ഇ ബിയുടെ സാധന സാമഗ്രികൾ മോഷ്ടിച്ചു

Kannadiparamba online news
Screenshot

ചക്കരക്കൽ: പൊട്ടിവീണ വൈദ്യുതി ലൈനിലെ 400 മീറ്ററോളം നീളമുള്ള ആറ് ഇലക്ട്രിക് കമ്പികൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫീസിലെ അസി എഞ്ചിനീയർ ജസ്റ്റിൻ തോമസിൻ്റെ പരാതിയിലാണ് കേസ്. ചേലോറ കരിക്കിൻ കണ്ടിചിറയിലെ കൈപ്പാട് ഭാഗം തൂണ് പൊട്ടിവീണ ലൈനിലെ ഇലക്ട്രിക് കമ്പികളാണ് മോഷണം പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകി രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!