ലണ്ടൻ (ഓവൽ): ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 224 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ട് പേസർ ഗസ് അറ്റ്കിൻസൻ നേടിയ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് കാരണം.
ഇന്ത്യയുടെ മുൻനിരയിൽ നിന്ന് കരുണ് നായർ ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. താരം 109 പന്തുകളിൽ നിന്ന് എട്ട് ഫോറുകളോടെ 57 റൺസ് നേടി. ആദ്യ ദിനം അർധ ശതകവുമായി ഇന്നിംഗ്സ് നിലനിർത്തിയ താരം, രണ്ടാമത്തെ ദിവസം ജോഷ് ടോംഗിന്റെ പന്തിൽ എൽബിഡബ്ല്യുവായി പുറത്തായി.
തുടർന്ന് വാഷിങ്ടൺ സുന്ദർ (26) അറ്റ്കിൻസന്റെ പന്തിൽ ഓവർടൻക്ക് ക്യാച്ചായി പുറത്തായി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പൂജ്യത്തിൽ പുറത്താക്കി അറ്റ്കിൻസൻ ഇന്ത്യൻ ഇന്നിംഗ്സിന് തിരശ്ശീലയിട്ടു. അകാശ് ദീപ് റൺസില്ലാതെ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് മൂന്ന് വിക്കറ്റുകളും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടി. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇംഗ്ലണ്ട് ഇന്ത്യൻ നിരയെ തകർത്തതോടെ ടെസ്റ്റിന്റെ ആദ്യഭാഗം തന്നെ മുൻതൂക്കം നേടാനായി .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

