കണ്ടക്കൈ റോഡ് കവലയിലെ വെള്ളക്കെട്ട് നീക്കല്‍ തുടങ്ങി.

Kannadiparamba online news


 മയ്യില്‍:  ഏറെക്കാലത്ത് കാത്തിരിപ്പിനൊടുവില്‍ കണ്ടക്കൈ റോഡ് കവലയിലെ  വെള്ളക്കെട്ടിനും മാലിന്യമടിഞ്ഞുകൂടുന്നതിനു പരിഹാരമാകുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം മയ്യില്‍ ഏറിയ കമ്മിറ്റി, വ്യാപാരി വ്യാപാരി വ്യവസായി സമിതി എന്നിവരും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ്  കിഫ്ബി ജില്ലാ ഡിവിഷന്‍ അസിസ്റ്റന്റ്്  എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ സജിത്,  അസിസ്റ്റന്റ് എഞ്ചിനീയര്‍  റോജി, പഞ്ചായത്തംഗം ബിജു വേളം, സിപിഎം ഏറിയ സെക്രട്ടരി എന്‍.അനില്‍കുമാര്‍, എന്‍.കെ. രാജന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചത്.  പ്രശനങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതോടെ പുതുതായി ഓവുചാല്‍  നിര്‍മിച്ച് വെള്ളക്കട്ട് നീക്കം ചെയ്യാന്‍ നടപടിയെടുക്കുകയായിരുന്നു.  മയ്യില്‍ ടൗണില്‍ നിന്നുള്ള മലിന ജലവും മറ്റും ഒഴുകിയെത്തുന്നത് തടയാനും നടപടികളെടുക്കുന്നുണ്ട്.  കണ്ടക്കൈ റോഡ് , ഓലക്കാട് പ്രദേശങ്ങളില്‍ കഴിഞ്ഞ കുറേക്കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!