കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

Kannadiparamba online news

കുറ്റ്യാട്ടൂർ-കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പ്രശാന്ത് എടക്കാനം ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻ്റ് എം.വി.സുരേശൻ അദ്ധ്യക്ഷത വഹിച്ചു.കെ.ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.വി.സുരേഷ് പതാക ഉയർത്തി.പ്രവർത്തന റിപ്പോർട്ട് വില്ലേജ് സെക്രട്ടറി വി.കെ.രാജീവൻ അവതരിപ്പിച്ചു. SSLC, +2, LS S, USS ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ഏറിയ പ്രസിഡൻ്റ് പി. മനോജ്, ഏറിയ ജോ: സെക്രട്ടറി കെ. പ്രജിത്ത്, CPI(M) കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ സെക്രട്ടറി സി.വി.ശശീന്ദ്രൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.ചൊറുക്കള ബാവുപ്പറമ്പ് മയ്യിൽ എട്ടേയാർ കൊളോളം എയർപോർട്ട് റോഡിൻ്റെ സർക്കാർ പ്രഖ്യാപിച്ച പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പ്രമേയം വില്ലേജ് കമ്മറ്റി അംഗം എം.വി.പ്രസാദ് അവതരിപ്പിച്ചു.സെക്രട്ടറി വി.കെ.രാജീവൻ സ്വാഗതം പറഞ്ഞു.ഉപസംഹാര പ്രസംഗം ട്രഷറർ സി.സന്തോഷ് നിർവ്വഹിച്ചു.21 അംഗ വില്ലേജ് കമ്മറ്റിയെ തെരഞ്ഞെടുത്തു.2 ക്ഷണിതാക്കളേയും തെരഞ്ഞെടുത്തു.21 പേരെ ഏറിയ സമ്മേളന പ്രതിനിധികളായി തെരഞ്ഞെടുത്തു.
ഭാരവാഹികൾ – പ്രസിഡൻ്റ് എം.വി സുരേഷ്, സെക്രട്ടറി -എം.വി.അനൂപ്, ട്രഷറർ -സി.സന്തോഷ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!