കടമുറികള്‍ കത്തി നശിച്ചു

Kannadiparamba online news


 
 മയ്യില്‍:  ചെറുപഴശ്ശിയിലെ അനാദി കട കത്തി നശിച്ചു. കരിയില്‍ കപ്പള്ളി മോഹനന്റെ കടയാണ് പൂര്‍ണമായും കത്തി നശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കടയില്‍ നിന്നും പുക ഉയര്‍ന്ന് പൂര്‍ണമായും കത്തി നശിച്ചത്. സമീപത്തെ വീട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും ചേര്‍ന്നാണ് തീയണച്ചത്.രണ്ട് കടമുറികളുടെയും സീലിങ്ങും കത്തി നശിച്ചു.  മയ്യില്‍ വില്ലേജ് ഓഫീസര്‍ പി.കെ.വിനീഷ്, വ്യാപാരി വ്യവസായി മയ്യില്‍ യൂണിറ്റംഗങ്ങള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി മോഹനന്‍ പറഞ്ഞു.  പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!