വൈശാഖോത്സവം:നെയ്യമൃതുമായി പാതിരിയാട് മഠംവ്രതക്കാര്‍  കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Kannadiparamba online news



മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂര്‍ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ വി.സി.വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്. കഠിന വ്രതത്തോടെ പാതിരിയാട് മഠത്തില്‍ അഞ്ചു നാളുകളായുള്ള നിഴലില്‍ക്കൂടല്‍, ശിവ പാര്‍വതി പൂജകള്‍ തുടങ്ങിയ ചടങ്ങുകളെ തുടര്‍ന്നാണ് കലശപാത്രത്തില്‍ നെയ് നിറച്ചത്.  തന്ത്രി പേര്‍ക്കുണ്ഡി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടന്‍ രയരോത്ത്എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാല്‍ നടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളില്‍ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തു വെച്ച് വില്ലിപ്പാലന്‍ കുറുപ്പന്‍മാരുടെ സംഘവുമായി ചേര്‍ന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ട ചടങ്ങുകള്‍ നടത്തുക. പാതിരിയാട് മഠത്തില്‍ നെയ്യമൃത് സംഘത്തെ യാത്രയാക്കാന്‍ നിരവധി ഭക്തരെത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!