മയ്യിൽ: വായ്പയായി വാങ്ങിയ ആറു ലക്ഷം രൂപയ്ക്ക് പകരം രണ്ടു വ്യാജ ഒപ്പിട്ട ചെക്കു നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. നിടുവാട്ട് സ്വദേശിയുടെ പരാതിയിലാണ് ശ്രീകണ്ഠാപുരം ഐച്ചേരിയിലെ ജസീർ കൊമ്മച്ചി കലത്തിൽ എന്നയാൾക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.പരാതിക്കാരൻ്റെ നിടുവാട്ടെ വീട്ടിൽ വെച്ച് സുഹൃത്തായ പ്രതി ആറു ലക്ഷം രൂപ രണ്ടു മാസത്തിനുള്ളിൽ തിരിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വായ്പ വാങ്ങിയ ശേഷം പ്രസ്തുത തുകയ്ക്ക് രണ്ട് ചെക്കുകൾ വ്യാജ ഒപ്പിട്ട് നൽകിയും ബേങ്കിൽ കൊടുത്തപ്പോൾ അക്കൗണ്ടിൽ മതിയായ പണമില്ലാതെയും കടം വാങ്ങിയ തുക നാളിതുവരെയായി തിരികെ നൽകാതെയും വിശ്വാസ വഞ്ചനയും ചതിയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

