കൊളച്ചേരി : ശതാബ്ദി ആഘോഷത്തിൻ്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ ഏപ്രിൽ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ ശ്രീ ബാലസുബ്രമണ്യം ഫ്ലാഗ് ഓഫ് ചെയ്തു. കൊളച്ചേരി പറമ്പിൽ നിന്ന് ആരംഭിച്ച വർണ്ണശബള ഘോഷയാത്രയിൽ വിദ്യാർത്ഥികൾ,അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ, രക്ഷിതാക്കൾ തുടങ്ങിയവർ അണി ചേർന്നു. ഘോഷയാത്രയിൽ ഫ്ലാഷ് മോബ് ,തിരുവാതിര, ഒപ്പന , കോൽക്കളി എന്നീ കലാരൂപങ്ങളും അവതരിപ്പിച്ചു. ഒപ്പനപ്പാട്ടിൻ്റെ ഇശലുകൾക്കൊത്ത് ചുവടുവച്ച് മണവാട്ടിയും തോഴിമാരും തിരുവാതിര ഈണത്തിനൊത്ത് ആടിയ കുഞ്ഞുങ്ങളും ഫ്ലാഷ് മോബിൻ്റെ ചടുലമായ ചുവടുകളും കാഴ്ചക്കാരുടെ മനം കവർന്നു





വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

