തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ല ബി ഡിവിഷൻ ലീഗ് മത്സരത്തിൽ കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 19 റൺസിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അപ്പാച്ചി സി.സി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. എ അജ്നാസ് 53 പന്തിൽ 82 റൺസെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ചു. 10 ഫോറും 3 സിക്സും ഉൾപ്പെട്ടതായിരുന്നു അജ്നാസിന്റെ ഇന്നിങ്സ്. എം വി അനീസ് 31 റൺസും എം നൗഫൽ 30 റൺസുമെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫോർട്ട് സി സി യ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടുവാനെ കഴിഞ്ഞുള്ളൂ. എം ജഗൻ 48 റൺസും സിഷിൻ സന്തോഷ് 32 റൺസുമെടുത്തു.അപ്പാച്ചിക്കായി എം വി അനീസ് 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. കളിയിലെ കേമനായി അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം അജ്നാസിനെ തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ തലശ്ശേരി മലബാർ അത്ലറ്റിക് ക്ലബ് 41 റൺസിന് ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മലബാർ അത്ലറ്റിക് ക്ലബ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. വസീം അക്രം 48 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗവ. ബ്രണ്ണൻ കോളേജ് 17.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. ദേവ വിഷ്ണു 51 റൺസെടുത്തു.മലബാർ അത്ലറ്റിക് ക്ലബിനായി നിധിൻ ലാൽ കെ.വി. മൂന്ന് വിക്കറ്റ് വീഴ്ത്തി. കളിയിലെ കേമനായി മലബാർ അത്ലറ്റിക്ക് ക്ലബ് താരം വസീം അക്രമിനെ തെരഞ്ഞെടുത്തു.
രാവിലെ ടൂർണ്ണമെൻറ് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ എ മഹറൂഫ്,പി നവാസ്,കെ ജിതേഷ്,ജസ്ബീർ പറക്കോടൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

