മയ്യില്‍: മതമൈത്രീ സന്ദേശം പകര്‍ന്ന് മുല്ലക്കൊടിയിലെ മഹല്ല് കൂട്ടായ്മയിലെ മുഴുവന്‍ കുടുംബങ്ങളിലേക്കും പശുവിന് നെയ്യ് വിതരണം. മുല്ലക്കൊടി മഹല്ല് കമ്മിറ്റി, മഹല്ല് കൂട്ടായ്മ എന്നിവ ചേര്‍ന്നൊരുക്കിയ ഇഫ്താര്‍ സംഗമത്തിലാണ് മുന്നാക്ക സമുദായ കോര്പ്പറേഷന് ഡയരക്ടര്‍ കെ.സി. സോമന് നമ്പ്യാര്‍ നെയ്യ് വിതരണം നടത്തിയത്. 150ലധികം കുടുംബങ്ങളാണ് മഹല്ല് പരിധിയിലുള്ളത്. മഹല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആയാര്‍മുനമ്പ് മഖാം ഉറൂസും മതമൈത്രിക്ക് പേരുകേട്ടതാണ്. മുഹമ്മദ് ദാരിമി വെളിയമ്പ്ര ഏറ്റുവാങ്ങി. ചടങ്ങില്‍ മൊയ്തു പാറമ്മല്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. മഹല്ല് സെക്രട്ടറി പി.കെ. ഷറീഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ. മുസ്ഥഫ, പഞ്ചായത്തംഗം എം. അസൈനാര്‍, പൊതുപ്രവര്‍ത്തകരായ ചാപ്പാടി ജിനീഷ്, കെ.ദാമോധരന്, ടി.പി. മനോഹരന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

