മയ്യിൽ നിന്നും ഒരു ക്വിന്റലോളം നിരോധിത ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

Kannadiparamba online news

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങളിൽ നിന്ന് ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി പിഴ ചുമത്തി. മയ്യിൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന ചമയം ടെക്സ്റ്റെ യിൽസ്, കെ ആർ ബേക്ക്സ് & ചിപ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് വസ്തുക്കൾ പിടികൂടിയത്. ചമയം ടെക്സ്റ്റെ യിൽസിൽ നിന്നും സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്ത 60 കിലോയോളം വരുന്ന ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ആണ് പിടികൂടിയത്. ചമയത്തിന് 10000 രൂപ പിഴ ചുമത്തി. മയ്യിൽ ടൗണിൽ തന്നെ പ്രവർത്തിച്ചു വരുന്ന കെ. ആർ ബേക്ക്സ് ആൻഡ് ചിപ്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,ഗാർബേജ് ബാഗുകൾ തുടങ്ങിയവ പിടികൂടി. സ്ഥാപനത്തിനും 10000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത വസ്തുക്കൾ മയ്യിൽ ഗ്രാമപഞ്ചായത്തിനു കൈമാറി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ്സ്‌ക്വാഡ് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഷഫീന സി പി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!