കണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്റെ വൃത്തി 2025 -ദി ക്ലീന്‍ കേരള കോണ്‍ക്ലേവിന്റെ ഭാഗമായി മാധ്യമ ശില്‍പശാല നടത്തി. കേരള പത്ര പ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി കണ്ണൂര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ടി.ജെ അരുണ്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രമല്ല, മാലിന്യമുണ്ടാക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഇതിനുള്ള മാറ്റം വ്യക്തികളില്‍ നിന്ന് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ. കെ. സോമശേഖരന്‍ മുഖ്യാതിഥിയായി. കെ യു ഡബ്ല്യൂ ജെ പ്രസിഡന്റ് സി സുനില്‍ കുമാര്‍ അധ്യക്ഷനായി. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും നിയമവശങ്ങളും എന്ന വിഷയത്തില്‍ റിട്ട. ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍ അജയകുമാര്‍ ക്ലാസെടുത്തു. ജില്ലയുടെ നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുകളും ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ അവതരിപ്പിച്ചു. ഹോട്ടല്‍ റെയിന്‍ബോ സ്യൂട്‌സില്‍ നടന്ന പരിപാടിയില്‍ കെ യു ഡബ്ല്യൂ ജെ സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ്, വൃത്തി ക്യാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ സുനില്‍ ദത്തന്‍, തുടങ്ങിയവര്‍ സംസാരിച്ചു. 70 ഓളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

