മയ്യിൽ ഗ്രാമ പഞ്ചായത്ത് ‘2024-25 വാർഷിക പദ്ധതി’ വനിതകൾക്കായുള്ള കരാട്ടെ പരിശീലനം, പഞ്ചായത്ത് തല ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ ടി രാമചന്ദ്രൻ , കണ്ടക്കൈ എസ് ജെ എം വായനശാലയിൽ നിർവഹിച്ചു. കരാട്ടെ മാസ്റ്റർ രാജീവൻ ക്ലാസ്സെടുത്തു .
വിവി അനിത (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി) അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ പി വത്സലൻ, എംപി ബാലചന്ദ്രൻ, എം വി രേഷ്മ, കെ വി മനോജ് എന്നിവർ അംശംസാ പ്രസംഗം നടത്തി.വാർഡ് വികസന സമിതി കൺവീനർ എപി മോഹനൻ സ്വാഗതവും, വായനശാല സെക്രട്ടറി കെ വി വിജയൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

