ധർമ്മശാല പറശ്ശിനിക്കടവ് റോഡിൽ താസ ഹോട്ടലിൽ തീപിടുത്തം; ഹോട്ടലിന്റെ മുൻഭാഗം പൂർണ്ണമായും കത്തിയമർന്നു

Kannadiparamba online news

കണ്ണൂർ : ധർമ്മശാല പറശ്ശിനിക്കടവ് റോഡിൽ താസ ഹോട്ടലിൽ തീപിടുത്തം. ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോർന്നാണ് തീപിടുത്തം ഉണ്ടായത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോർന്ന് തീപിടിക്കുകയായിരുന്നു. ഹോട്ടലിന്റെ മുൻഭാഗം പൂർണ്ണമായും കത്തിയമർന്നു. മുൻ ഭാഗത്തെ കൗണ്ടറിലെ ഭക്ഷണ സാധനങ്ങളും ഫർണിച്ചറും മറ്റും തീപിടുത്തത്തിൽ നശിച്ചു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ഹോട്ടലിലെ ജീവനക്കാരും നാട്ടുകാരും തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനാഗംങ്ങളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 5 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!