തലമുറസംഗമം ശ്രദ്ധേയമായി

Kannadiparamba online news

കണ്ണാടിപറമ്പ : നാറാത്ത് സിഡിഎസ് തലമുറ സംഗമം പഴമയും പുതുമയും സംഘടിപ്പി ച്ചു .വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവർക്ക് ലഭ്യമാക്കേണ്ട ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചു കാര്യങ്ങൾ ചർച്ച ചെയ്തു.നിർദ്ദേശങ്ങൾ രൂപപ്പെടുത്തൽ, വയോജനങ്ങളുടെ അനുഭവങ്ങൾ ,അറിവ് എന്നിവ പുതുതല മുറയ്ക്ക് പകർന്നു നൽകാൻ ,തലമുറയിൽ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രാപ്തമാക്കല്‍ എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.2025 മാർച്ച് 23ന് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ തലമുറസംഗമം പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ഷീജ.കെ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ വി അധ്യക്ഷയായി പഞ്ചായത്ത് പ്രസിഡണ്ട് .കെ രമേശൻ പരിപാടി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമള, വാർഡ് മെമ്പർ വി വി ഷാജി, ഓക്സിലറി R P ശോഭിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സി ഡി എസ് വൈസ് ചെയർ പേഴ്സൺ നന്ദി പറഞ്ഞു. വയോജനസമൂഹം ഇന്നലെ ഇന്ന് എന്ന വിഷയത്തെആസ്പദമാക്കി കാണി കൃഷ്ണൻ എന്നവരും, വയോജന ക്ഷേമത്തിൽ യുവജന പങ്ക് എന്ന വിഷയത്തിൽ ഓക്സിലറി അംഗം ശോഭിത ,വയോജന ക്ഷേമത്തിൽ തദ്ദേശസ്ഥാപനത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമള കുടുംബശ്രീ വയോജന ക്ഷേമ പ്രവർത്തനങ്ങൾ നിലവിലെ പ്രവർത്തനങ്ങൾ പോരായ്മകൾ എന്ന വിഷയത്തെ സംബന്ധിച്ച് സിഡിഎസ് ചെയർപേഴ്സൺകെ ഷീജയുംവയോജന സൗഹൃദ സമൂഹ സൃഷ്ടിയിൽ കുടുംബത്തിൻറെ പങ്ക് എന്ന വിഷയത്തിൽ ആർ പി സി വിനോദ് എന്നവരും സംസാരിച്ചു .തുടർന്ന് വയോജനങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയുംവിവിധ കലാപരിപാടികൾ നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!