കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് തെരു ടാക്സി സ്റ്റാൻ്റിന് സമീപം പെറ്റ്സ് വേൾഡ് കടയുടെ ഗ്ലാസ് തകർത്തു. ഇന്നലെ പുലർച്ചെ നാല് മണിയോടെ കടയുടെ സമീപത്ത് നിന്നും പിറകിലോട്ട് എടുത്ത നാഷണൽ പെർമ്മിറ്റ് ലോറിയുടെ പിറക് ഭാഗം ഇടിച്ചാണ് ഗ്ലാസ് തകർന്നത്. കടയിൽ സ്ഥാപിച്ച ക്യാമറയിൽ ഇത് വ്യക്തമായിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമല്ല കടയുടമ മടപ്പുരയ്ക്കൽ ഹരിദാസൻ മയ്യിൽ പോലീസ്ൽ പരാതി നൽകി. ഗ്ലാസ് തകർത്ത് നിർത്താതെ പോയ വണ്ടി കണ്ടെത്താനുള്ള ശ്രമത്തിലാണ് മയ്യിൽ പോലീസ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

