കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ ഇന്നത്തെ പത്രസമ്മേളനം

Kannadiparamba online news


കണ്ണൂര്‍ നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിലേക്കായി അമൃത് പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഡിയം, ബാങ്ക് റോഡ് എന്നീ സ്ഥലങ്ങളില്‍ 2 മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സിസ്റ്റം നിര്‍മ്മിക്കാനാണ് പദ്ധതി. Kitco Ltd. എന്ന സ്ഥാപനമാണ് ഡി പി ആര്‍ തയ്യാറാക്കിയത്. പദ്ധതിക്ക് 01/03/2019 -ാം തീയ്യതി ടി എസ് ലഭിച്ച് 26/06/2020 ന് ടി പ്രവൃത്തി പൂനെ ആസ്ഥാനമുള്ള Adisoft Technology എന്ന കമ്പനിക്ക് നല്‍കിയതാണ്. 2020 ല്‍ എഗ്രിമെന്‍റ് വച്ചെങ്കിലും ടി സ്ഥലത്തുള്ള ബങ്കുകള്‍ ഒഴിവാക്കുന്നതിനുള്ള കാലതാമസം കാരണവും പ്രസ്തുത സ്ഥലത്തെ ബി എസ് എന്‍ എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഡക്ടുകള്‍ മൂലം ഡിസൈന്‍ മാറ്റേണ്ടി വന്നതിനാലും 2021 ല്‍ ആണ് സൈറ്റ് കൈമാറി പ്രവൃത്തി ആരംഭിച്ചത്. രണ്ട് സ്ഥലങ്ങളിലുമായി 155 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. 12.04 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ഫയര്‍ & സേഫ്റ്റി ക്ക് ആവശ്യമായ ടാങ്കുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെ, ഇലക്ട്രിക്കല്‍ അനുമതിക്ക് ആവശ്യമായ പ്രവൃത്തി ഉള്‍പ്പെടുത്തിയാണ് ഈ തുക. ടി പ്രവൃത്തിയുടെ 80% പ്രവൃത്തികളും 2022 ഓടുകൂടി പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകളാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്. ഇല്ക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നുള്ള NOC കിട്ടാന്‍ വൈകിയതാണ് കാരണം. NOC ലഭ്യമാക്കേണ്ടത് കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്തമാണ്. കിറ്റ്കോ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം NOC ക്ക് അപേക്ഷിച്ചപ്പോള്‍ ആയതിനുള്ള ജനറേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കപ്പാസിറ്റിയിലുള്ള മെറ്റീരിയല്‍സല്ല ഉപയോഗിച്ചിട്ടുള്ളത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഡ്രോയിംഗ്സ് 80 ശതമാനത്തോളം മാറ്റി സമര്‍പ്പിക്കുന്നതിനും കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. ആയതു പ്രകാരം മാറ്റി സമര്‍പ്പിച്ച ഡ്രോയിംഗ്സ് പല തവണകളിലായി പരിശോധന നടത്തിയതിനു ശേഷമാണ് NOC ലഭ്യമാക്കിയത്. ആയതിന് ശേഷം ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കും സിവില്‍ വര്‍ക്കുകള്‍ക്കും റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരത്തിന് സമര്‍പ്പിക്കുകയും ആയത് 8 മാസങ്ങള്‍ക്ക് ശേഷമാണ് അനുവദിച്ച് കിട്ടിയിട്ടുള്ളത്. 18/12/2024 ന് ആണ് റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചത്. ആയതിന്‍റെ അടിസ്ഥാനത്തില്‍ സപ്ലിമെന്‍ററി എഗ്രിമെന്‍റ് വെച്ച് കരാറുകാരന് പാര്‍ട്ട് ബില്‍ തുക അനുവദിക്കുകയും പ്രവൃത്തി പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കോണ്‍ട്രാക്ടറില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിലും നല്‍കിയ എല്ലാ ബില്ലുകളില്‍ നിന്നും 2.5% റിട്ടെന്‍ഷന്‍ തുകയായും ആകെ 69 ലക്ഷത്തോളം രൂപ ഈടാക്കിയിട്ടുണ്ട്. ഈ പ്രവൃത്തിയുടെ ഉദ്ഘാടനം നടത്തിയിട്ടില്ല. കാര്യക്ഷമത പരിശോധിക്കുന്നതിനായി 2023 മെയ് മാസം ട്രയല്‍ റണ്‍ മാത്രമാണ് നടത്തിയിരുന്നത്. ഇപ്പോള്‍ ഇന്‍റര്‍ലോക്ക് പ്രവൃത്തി, റെസ്റ്റ് റൂം, കോമ്പൗണ്ട് വാള്‍ എന്നിവയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ പാനലുകളുടെ പ്രവൃത്തികള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്.
വാർത്ത സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കൂക്കിരി രാജേഷ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!