തെരുവുനായഭീതി അകറ്റാ. അടിയന്തര നടപടിസ്വീകരിക്കണം: അഡ്വ. മാർട്ടിൻ ജോർജ്ജ്

Kannadiparamba online news

കണ്ണൂർ: ചക്കരക്കൽ, അഞ്ചരക്കണ്ടി പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 35 ലധികം പേർക്ക് പരുക്കേറ്റ സംഭവം ആശങ്കാജനകമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. തെരുവുനായ ആക്രമണത്തിൽ പിഞ്ചുകുട്ടികളും വയോധികരുമുൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്.
ചക്കരക്കൽ, ഇരിവേരി, മുഴപ്പാല, പൊതുവാച്ചേരി പ്രദേശങ്ങളിൽ കിലോമീറ്ററുകൾ താണ്ടിയെത്തിയായിരുന്നു നായയുടെ ആക്രമണം. വഴിയേ പോയവരെല്ലാം ഇരകളായി. ആശുപത്രികളിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. അക്രമകാരിയായ നായ മറ്റു മൃഗങ്ങളെയും കടിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടി ഉണ്ടാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഡിസിസി പ്രസിഡണ്ട് സന്ദർശിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!