മയ്യിൽ:
ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കാം…
ജനവിരുദ്ധ കേന്ദ്ര നയങ്ങൾ ക്കെതിരെ പോരാടാം… എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ് എസ് ഇ ടി ഒ മയ്യിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ സദസ്സ് നടത്തി.
കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് കെവി ദീപേഷ് സദസ്സ് ഉദ്ഘാടനം ചെയ്തു.എൻജിഒ യൂണിയൻ ശ്രീകണ്ഠാപുരം ഏരിയ പ്രസിഡണ്ട് പി സേതു, കെ എസ് ടി എ ജില്ലാ എക്സി. പി പി സുരേഷ് ബാബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ കെ പ്രസാദ് അധ്യക്ഷത വഹിച്ചു. കെ സന്തോഷ് സ്വാഗതവും സി.വിനോദ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

