കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 102 റൺസിന് ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.കെ സഫ്വാൻ പുറത്താകാതെ 57 റൺസും എം സി ഷെറിൻ 50 റൺസും പി പി മുഹമ്മദ് റാഫി 35 റൺസുമടുത്തു.സീഹോക്കിന് വേണ്ടി മുഹമ്മദ് അലി 2 വിക്കറ്റ് വീഴ്ത്തി.മറുപടിയായി സീഹോക്ക് ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 78 റൺസെടുത്തു.പി മിസാബ് 24 റൺസെടുത്തു.രഞ്ജിക്ക് വേണ്ടി എ പി രജീഷ് 3 വിക്കറ്റും എം സി ഷെറിൻ 2 വിക്കറ്റും വീഴ്ത്തി.
ഫൈനലിലെ താരമായി രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എം സി ഷെറിനെ തെരഞ്ഞെടുത്തു.ടൂർണ്ണമെൻറിലെ മികച്ച ബാറ്ററായി കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് താരം പി വി അഭിരാഗിനേയും,മികച്ച ബൗളറായും മികച്ച താരമായും കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എ പി രജീഷിനേയും തെരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങിൽ കേരള രഞ്ജി ട്രോഫി ടീം വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ എന്നിവർ മുഖ്യ അതിഥികളായി. പ്രസിഡൻറ് എ സി എം ഫിജാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡൻറ് കെ പി സുരേഷ് ബാബു,സെക്രട്ടറി ടി കൃഷ്ണ രാജു,പി നവാസ്,എ അഭിമന്യു,പി സതീശൻ,എ മഹറൂഫ്,എ കെ സക്കരിയ,പി കെ ജിതേഷ്,അക്ബർ നടമ്മൽ,എം ധനഞ്ജയൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

