കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് അറസ്റ്റ് ചൈതു . കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. സന്ദർശന പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. അത്യാഹിതവിഭാഗത്തിൽ ജോലി ചെയ്യുന്ന മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ആശുപത്രികൾക്കും ജീവനക്കാർക്കും എതിരായ അക്രമം തടയൽ നിയമപ്രകാരമാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

