ചെറുകുന്ന് : തായ്‌ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിൽ. കണ്ണപുരം അയ്യോത്തെ പുതിയ പുരയിൽ ശ്രീജിലിനെ (31) ആണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഗോവൻ പൊലീസിന് കൈമാറി.
ദിവസങ്ങൾക്ക് മുൻപ് തായ്‌ലാൻഡിൽനിന്ന് ഏക ദേശം അഞ്ചരക്കോടി രൂപ വിലവരുന്ന 19 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്തുകയായിരുന്ന ബെംഗളൂരു സ്വദേശിയെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഗോവ പോലീസ് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദി വസം അയ്യോത്ത് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് പ്രതിയെ പിടിച്ചത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ച് പി ടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ബാബുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ ടി.വി. അനൂപ്, പി.പി. ജവാദ്, കെ. റാഷിദ് എന്നിവ രാണ് പോലീസ് സംഘത്തിൽ ഉണ്ടായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

