ജനകീയ കൺവെൻഷൻ

Kannadiparamba online news


കാട്ടാമ്പള്ളി: കാട്ടാമ്പള്ളി,അക്കരമൽ, കാഞ്ഞിരത്തറ, കോട്ടക്കുന്ന് തുടങ്ങി അനവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ജനനിബിഡമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും ജീവിതത്തിനും സൗര്യക്കേടുണ്ടാക്കി  നിത്യ രോഗത്തിന് അടിപ്പെടുത്തി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അക്കരമ്മൽ ദേശത്ത് പ്രവർത്തനമാരംഭിച്ച വിശ്വ സമുദ്ര കമ്പനിയുടെ ടാർ പ്ലാന്റ്  അടിയന്തരമയി അടച്ച പൂട്ടുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്  ഞായറാഴ്ച ഉച്ചക്ക്    അക്കരമ്മൽ മൂസാൻ കടക്ക്‌ സമീപം വെച്ച്  ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു,


ഷാഹുൽഹമീദ് കാട്ടാമ്പള്ളി, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, കെ വി ഹാരിസ്, ബാബു കെ, അസ്നാഫ് കാട്ടാമ്പള്ളി,  സജീവൻ പി, നവാസ് ടി കെ,നിസാർ കാട്ടാമ്പള്ളി, സിദ്ദീഖ് കുന്നുംകൈ എന്നിവർ സംസാരിച്ചു,
കൺവെൻഷനിൽ

ഷറഫുദ്ദീൻ കാട്ടാമ്പള്ളി ചെയർമാനായും, സിദ്ദിഖ് കുന്നുംകൈ കൺവീനറായും 23 അംഗ ജനകീയ കമ്മിറ്റി രൂപീകരണവും നടന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!