തടവുകാരിൽ നിന്നും മൊബൈൽ ഫോണുകളും സിംകാർഡുകളും പിടികൂടി

Kannadiparamba online news

കണ്ണൂർ. സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരായ മൂന്നു പേരിൽ നിന്നും ഫോണുകളും സിംകാർ ഡുകളുംജയിൽ അധികൃതർ പിടികൂടി. ജയിലിലെ പത്താം ബ്ലോക്കിലെ തടവുകാരായ അൻസാർ, കാട്ടുണ്ണി രഞ്ജിത്ത്, ശരത് എന്നിവരിൽ നിന്നാണ് വിവോ കമ്പനിയുടെ സ്‌മാർട്ട്ഫോൺ, കീപേഡ് ഫോൺ, മൂന്ന് സിംകാർഡുകൾ എന്നിവ പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരം 3.15 മണിക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!