മഹാ കുംഭമേളയിൽ പങ്കെടുത്ത കേരളത്തിലുള്ളവരുടെ ആദ്യ സംഗമം കണ്ണൂരിൽ

Kannadiparamba online news

കണ്ണൂർ :മകരസംക്രമം മുതൽ മഹാശിവരാത്രി വരെ പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുത്തവരുടെ ആദ്യ സംഗമം കണ്ണൂരിൽ നടക്കും.മാർച്ച് 9ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന സംഗമം ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട് ഉദ്ഘാടനം ചെയ്യും.മഹാ കുംഭ് സത്സഗ സമിതി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.സ്വാമി ആത്മ ചൈതന്യ,സാധു വിനോദൻ, പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ, ശ്രീകാന്ത് ഭട്ടതിരിപ്പാട് ,രവീന്ദ്രനാഥ് ചേലേരി,തുടങ്ങിയവർ സംബന്ധിക്കും.ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിക്കും.പ്രധാനമായും കണ്ണൂർ ജില്ലയിൽ നിന്ന് മഹാ കുംഭമേളയിൽപങ്കെടുത്തവരുടെ സംഗമമാണ് നടക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അറിയിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!