കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വനിതാ കലാമേളയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും അതി ദാരിദ്ര്യമുക്ത പ്രഖ്യാപനവും നടത്തി

Kannadiparamba online news

കൊളച്ചേരി : കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വനിതാ കലാമേളയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും അതി ദാരിദ്ര്യമുക്ത പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രമീള ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ഹരിത അയൽക്കൂട്ടങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലാമേളയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനവും നൽകി. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി ഷമീമ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ CDS ചെയർപേഴ്സൺ കെ.ദീപ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി സ്വാഗതവും ICDS സൂപ്പർവൈസർ ശ്രീദേവി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!