ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

Kannadiparamba online news


കൊളച്ചേരി: ആശാവർക്കർമാർരണ്ടാഴ്ചയിലേറെക്കാലമായി സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന സമരം അട്ടിമറിക്കുന്നതിനുംആശാവർക്കർമാരെഭീഷണിപ്പെടുത്തിപിന്തിരിപ്പിക്കുന്നതിനും വേണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ട് കൊളച്ചേരി പഞ്ചായത്തിലെആശാവർക്കർമാരും പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കന്മാരും കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു പ്രതിഷേധ സമരം കൊളച്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി പി സുമേഷിന്റെ അധ്യക്ഷതയിൽ കെപിസിസി അംഗവും ഡിസിസി വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഡിസിസി നിർവാഹക സമിതി അംഗം കെ എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി ആശംസകൾ നേർന്നുകൊണ്ട് നേതാക്കളായ സി. ശ്രീധരൻ മാസ്റ്റർ, കെ ബാലസുബ്രഹ്മണ്യം, ദാമോദരൻ കൊയിലേരിയൻ,തുടങ്ങിയവർ സംസാരിച്ചു ചേലേരി മണ്ഡലം പ്രസിഡണ്ട് എം കെ സുകുമാരൻ സ്വാഗതവും സി കെ സിദ്ദീഖ് നന്ദിയും പറഞ്ഞു സമരത്തിന്എം സജിമ ,വീ സന്ധ്യാ ,സുനിത അബൂബക്കർ, ആശാവർക്കർമാരായ റംലത്ത്, കെ പി രമ, സജ്നാ അശോകൻ ,ജയശ്രീ, പി വേലായുധൻ ഷംസു കുളിയാല്‍ വിദ്യഷൈജു,പി.പിശാദിലി ,CPമൊയ്തു കെ. വത്സൻ.എ ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി…
,

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!