നൂഞ്ഞേരി കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂഞ്ഞേരി കോളനി നിവാസികൾ കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി..കോളനിയിലെ നാല് വർഷമായി തകർന്ന് കിടക്കുന്ന കിണറുകൾ പുനർ നിർമ്മിക്കണമെന്നും നിലവിൽ തകരാറിൽ ആയ മോട്ടോർ എത്രയും പെട്ടെന്ന് മാറ്റി കുടിവെള്ളം പമ്പ് ചെയ്യാൻ സൗകര്യമൊരുക്കണമെന്നും കോളനി നിവാസികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.. കൊളച്ചേരി മുക്ക് ടൗണിൽ നിന്നും പ്രകടനമായാണ് കോളനി നിവാസികളും നാട്ടുകാരും പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എത്തിയത്.. അൽപ സമയത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും കോളനി നിവാസികളുമായി സംസാരിക്കുകയും കുടിവെള്ളം ലഭ്യമാക്കാൻ ആവശ്യമായ സംവിധാനം ടെൻഡർ എടുത്ത ഏജൻസിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം ഒരുക്കുമെന്ന പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഉറപ്പിന്മേൽ ധർണ അവസാനിപ്പിച്ചു.. മോട്ടോർ നന്നാക്കു
ന്നത് വരെ ആവശ്യമായത്രയും വെള്ളം പഞ്ചായത്ത് മുൻകൈ എടുത്ത് വിതരണം ചെയ്യും.. പ്രകടനത്തിന് രാജേഷ്, മഹേഷ് നൂഞ്ഞേരി, സജിന, രസ്ന,അനീഷ് പാലച്ചാൽ,രമേശൻ, രാജൻ, ബാലൻ, ഷീന, രാജീവൻ,പവിത്രൻ, അസ്‌ലം എ വി , സൈനുദ്ധീൻ,സുമേഷ് എന്നിവർ നേതൃത്വം നൽകി.. പഞ്ചായത്ത് അധികൃതരു മായി രാജേഷ്,നൗഷാദ് ചേലേരി, അനിൽ കുമാർ, നിഷ്താർ കെ കെ , മുഹമ്മദ് എം വി, സുമേഷ് നൂഞ്ഞേരി തുടങ്ങിയവർ സംസാരിച്ചു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

