ബി ജെ പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Kannadiparamba online news

BJP കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കെ.കെ വിനോദ് കുമാറിനെയും മയ്യിൽ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത ശ്രീഷ് മീനാത്തിനെയും പുതുതായി തെരഞ്ഞെടുത്ത മറ്റ് ഭാരവാഹികളെയും ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ചേലേരി ഈശാനമംഗലത്തെ BJP കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന പരിപാടിയിൽ BJP കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ BJP ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കെ.കെ വിനോദ് കുമാറിനെ ഇ പി ഗോപാലകൃഷ്ണനും മയ്യിൽ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത ശ്രീഷ് മീനാത്തിനെ ജനറൽ സെക്രട്ടറി ദേവരാജനും ഹാരാർപ്പണം നടത്തി അനുമോദിച്ചു. ആദ്യ കാല പ്രവർത്തകരായിരുന്ന സി.വി. പുരുഷോത്തമൻ ,എം കൃഷ്ണവാര്യർ, സി.കുഞ്ഞബു, കെ.പി.ചന്ദ്ര ഭാനു, മുണ്ടേരി ചന്ദ്രൻ എന്നിവരെ സി.രാഘുനാഥ്‌, കെ.കെ വിനോദ് കുമാർ എന്നിവർ ചേർന്ന് ആദരിച്ചു. ഡൌൺ സിൻഡ്രോം ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ ഓട്ടത്തിലും സോഫ്റ്റ്ബോൾ ത്രോ ഇനത്തിലും ഒന്നാം സ്ഥലവും ഗോൾഡ് മെഡലും നേടിയ ചേലേരിയിലെ നിവേദ്യയെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി പരിപാടിയിൽ ആദരിച്ചു. വാർഡ്‌മെംബർ ഗീത വി.വി., മണ്ഡലം പ്രസിഡണ്ട്

ശ്രീഷ് മീനാത്ത് എന്നിവർ സംസാരിച്ചു.പരിപാടിയിൽ ദേവരാജൻ സ്വാഗതവും പ്രദീപൻ.ടി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!