കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക്

kpaonlinenews

മയ്യില്‍: രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നിയോടിയെത്തിയിടിച്ച് യുവാവിന് പരിക്ക്.  പള്ളിപ്പറമ്പിലെ  പുഞ്ചിരി റോഡില്‍ നാദിയങ്കണ്ടി മഷ്ഹൂദ്(33)നാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.  താടിയെല്ലിനും കൈയ്ക്കും സാരമായി പരുക്കേറ്റ മഷ്ഹൂദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.

Share This Article
error: Content is protected !!