മുസ്ലിം യൂത്ത് ലീഗ് പാമ്പുരുത്തി ശാഖാ സമ്മേളനം സമാപിച്ചു

Kannadiparamba online news

പാമ്പുരുത്തി : അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത് എന്ന പ്രമേയം ഉയർത്തി പിടിച്ചു കൊണ്ട് മൂന്ന് ദിവസങ്ങളിലായി നടന്ന മുസ്ലിം യൂത്ത് ലീഗ് പാമ്പുരുത്തി ശാഖ സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം. സമ്മേളനത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ്, കൊളച്ചേരി മേഖല തല പഞ്ച ഗുസ്തി മത്സരം എന്നിവ നടന്നു. പഞ്ചഗുസ്തി മത്സരം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അനീതിയുടെ കാലത്തോട് സന്ധി ചെയ്യാത്ത യുവതയാണ് നാളെയുടെ പ്രതീക്ഷയെന്ന് സി.കെ മുഹമ്മദലി പറഞ്ഞു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ വിശിഷ്ടാതിഥിയായിരുന്നു. എം അനീസ് മാസ്റ്റർ അധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഷഫീഖ് മാസ്റ്റർ, എം മമ്മു മാസ്റ്റർ, എം അബ്ദുൽ അസീസ്, എം ആദം ഹാജി, കെ പി അബ്ദുൽ സലാം, മൻസൂർ പാമ്പുരുത്തി, എം. എം അമീർ ദാരിമി, കെ താഹിറ, എം അബ്ദുള്ള, എൻ പി റിയാസ്, വി ടി ആരിഫ്, സുമീറ ടി.പി, റിൻഷ ഷെറിൻ കെ സി, നജാദ് അലി പി എന്നിവർ സംബന്ധിച്ചു. കെസി മുഹമ്മദ്‌ കുഞ്ഞി സ്വാഗതവും അൻവർ എം നന്ദിയും പറഞ്ഞു. വിവിധ മത്സര പരീക്ഷ വിജയികൾക്ക് സമ്മേളനത്തിൽ വെച്ച് ഉപഹാരം വിതരണം ചെയ്തു. യൂത്ത് ലീഗിന്റെ ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി കെ.സി (പ്രസിഡന്റ്) റിയാസ് എൻ. പി (ജനറൽ സെക്രട്ടറി) മുസ്തഫ വി. ടി (ട്രഷറർ), മുഹമ്മദ്‌ അലി എം, ഫുഹാദ് എംപി, ഫാസില കെ.സി (വൈസ് പ്രസിഡണ്ടുമാർ) ആരിഫ് വി ടി, മുബഷിർ എം, സമീറ വി ടി (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!