എ.അപ്പുവൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയുടെ വാർഷീകാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു

Kannadiparamba online news

ചേലേരി: സ: അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ മുപ്പത്തിരണ്ടാം വാർഷികത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് .കെ .രമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു പി.മോഹനൻ അധ്യക്ഷത വഹിച്ചു. എം.സജീവൻ സ്വാഗതം പറഞ്ഞു. പ്രശസ്ത ചിത്രകാരനും പ്രഭാഷകനുമായ വർഗ്ഗീസ് കളത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തി.

സിപിഐ(എം) ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ, തളിപറമ്പ് താലുക്ക് ലൈബ്രറി കൗൺസിൽ അംഗം.വിനോദ് തായക്കര എന്നിവർ സംസാരിച്ചു. മരണാനന്തരം ശരീരം പരിയാരം മെഡിക്കൽ കോളജ് പഠനാവശ്യം വിട്ടു നൽകാൻ സമ്മതപത്രം നൽകിയ പി.ജനാർദ്ധനൻ, പി.വി.ഉണ്ണികൃഷ്ണൻ ,എന്നിവരെയും ഡോ: അക്ഷയ് കുമാർ .സി സിനിമാ സംവിധായകൻ ജിതിൻ ജിറ്റിക്സ് എന്നിവരെയും ആദരിച്ചു.തുടർന്ന് 100 ഓളം കാലകാരന്മാർ അണിനിരന്ന നാട്ടുത്സവം നടന്നു.
ബാലവേദിയുടെ നേതൃത്വത്തിൽ കരയുന്ന പുസ്തകങ്ങൾ എന്ന നാടകവും അരങ്ങേറി. എ. വാസുദേവൻ നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!