33 പവൻ കൈക്കലാക്കി പീഡനം 4 പേർക്കെതിരെ കേസ്

Kannadiparamba online news

മയ്യിൽ: വിവാഹ ശേഷം യുവതിയുടെ 33 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കി പീഡനംഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്.മാണിയൂർ ചെക്കിക്കുളം സ്വദേശിനിയായ 36 കാരിയുടെ പരാതിയിലാണ് ഭർത്താവ് പളളിയത്ത് സ്വദേശി ക്കെതിരെയും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു..2004 സപ്തംബർ 24 നായിരുന്നു വിവാഹം.ശേഷം പരാതിക്കാരിക്ക് സൗന്ദര്യമില്ലെന്നും പറഞ്ഞ് മറ്റു പ്രതികളുടെ ഒത്താശയോടെ 33 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കുകയും ഒന്നാം പ്രതിക്ക് കാർ വാങ്ങാനായി രണ്ടു ലക്ഷം രുപ വാങ്ങുകയും ശേഷം യുവതിക്കും4 മക്കൾക്കും നാളിതുവരെ ചിലവിന് നൽകാതെയും പ്രതികൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!