മയ്യില്‍: വിത്തെറിഞ്ഞ് മികച്ച പരിപാലനത്തിലൂടെ കതിരണിയുന്നത് കാത്തിരുന്ന നെല്‍കര്‍ഷകരെ കണ്ണീരിലാഴ്ത്തി ഇലപ്പുള്ളി രോഗ ബാധ. മയ്യില്‍ പഞ്ചായത്തിലെ മാന്തവയല്‍ പാടശേഖരത്തിലെ കൊളവയലിലാണ് രണ്ടേക്കറോളം നെല്ലിന് തവിട്ടു ഇലപ്പുള്ളി രോഗം ബാധിച്ചിട്ടുള്ളത്. ഇലകളിലെ പുള്ളിക്കുത്തുകല് ശ്രദ്ധയില്‍പ്പെട്ട കര്‍ഷകര്‍ കൃഷി ഭവനില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുമിള്രോഗബാധയാണെന്ന് തിരിച്ചറിഞ്ഞത്. രോഗം രൂക്ഷമായ ഭാഗങ്ങളില്‍ ഇലകള്‍ ചുരുണ്ട് ഉണങ്ങിപ്പോയിട്ടുമുണ്ട്. നെന്മണിയുടെ രോഗബാധിച്ച നെല്‍ച്ചെടിയിലെ നെല്‍വിത്തുകള്‍ നശിച്ചുപോകുമെന്നതാണ് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയത്. മയ്യില്‍ കൃഷി ഭവനിലെ കൃഷിഓഫീസര്‍ ജിതിന്‍ഷാജു പാടശേഖരം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ക്ക് നിര്‍ദ്ധേശം നല്കി. തുടര്‍ നടപടികള്‍ക്കായി കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം അധികൃതര്‍ വരും ദിവസങ്ങളില്‍ പാടശേഖരത്തിലെത്തുംമെന്നറിയിച്ചു.
തുടക്കത്തില്‍ നിയന്ത്രിക്കണം.
ഇലകളില്‍ മഞ്ഞ വളയത്തോടുകൂടിയോ, ദീര്‍ഘ വൃത്താകൃതിയിലോ പുള്ളിക്കുത്തുകള്‍ രൂപപ്പെടുന്നതാണ് ലക്ഷണം. തുടക്കത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ രോഗ വ്യാപനം രൂക്ഷമാകും. രോഗലക്ഷണങ്ങള്‍ കണ്ടയുടന്‍ കുണില്നാശിനിയായ മാങ്കോസെബ് മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിവല് കലര്‍ത്തി തളിക്കണം. കൂടാതെ കാര്ബാന്റാസിമും മാങ്കോസെബും ചേര്‍ത്ത് രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗം നിയന്ത്രണ വിധേയമാകും.
ജിതിന്‍ഷാജു,കൃഷി ഓഫീസര്‍, ംമയ്യില് കൃഷി ഭവന്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

