ഉര്‍വരം നെല്‍ കര്‍ഷക അവാര്‍ഡ് കൈമാറി: കുന്നുമ്പ്രത്ത് ലക്ഷ്മണന്‍ ജില്ലയിലെ മികച്ച നെല്‍കര്‍ഷകന്‍

Kannadiparamba online news



 മയ്യില്‍:  ജില്ലയിലെ മികച്ച നെല്‍കര്‍ഷകന് മുല്ലക്കൊടി സഹകരണ റൂറല്‍ ബേങ്ക് ഏര്‍പ്പെടുത്തിയ ഉര്‍വരം അവാര്‍ഡ് കുന്നുമ്പ്രത്ത് ലക്ഷമണന് കൈമാറി. കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വിതരണം ചെയ്തു.  ബേങ്ക് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍  മികച്ച സ്‌കൂള്‍ പച്ചക്കറി തോട്ടത്തിനുള്ള അവാര്‍ഡ് തായംപൊയില്‍ എ.എല്‍.പി. സ്‌കൂളിനും  നണിയൂര്‍ നമ്പ്രം ഹിന്ദു എല്‍.പി.സ്‌കൂളിനും  എം.വി.ജയരാജന്‍ കൈമാറി.  കാര്‍ഷിക സെമിനാര്‍ ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് കെ.സി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ ഗാബാ അരി ലോഞ്ചിങ്ങ് പി.പുരുഷോത്തമനും  ഭക്ഷ്യോല്‍പ്പന്ന സ്റ്റാളിന്റെ  ഉദ്ഘാടനം ടി.കെ. ഗോവിന്ദനും നിര്‍വഹിച്ചു.  സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീധരന്‍ സംഘമിത്ര, കെ.പി.അബ്ദുള്‍മജീദ്, കെ.രമേശന്‍, എം.വി.അജിത, പി.പി.റെജി,അഞ്ജു പത്മനാഭന്‍, അനുഷ അന്‍വര്‍,കെ.ബാലസുബ്രഹ്മണ്യം, കെ.വി.പ്രജീഷ്, എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!