നാട്ടുകാർ കൈ കോർത്തു: പെരുമാച്ചേരി പാടശേഖരം കതിരണിയും

Kannadiparamba online news

മയ്യിൽ: പഴശ്ശി കനാലിലെ വെള്ളം ബണ്ട് കെട്ടി പാടശേഖരത്തിലേക്ക് തിരിച്ചു വിട്ട് നെൽകൃഷിക്ക് ജലസമൃദ്ധിയൊരുക്കി നാട്ടുകാർ. പെരുമാച്ചേരി പാടശേഖരത്തിലെ പത്തേക്കറോളം വയലിലെ നെൽകൃഷിയാണ് വെള്ളം വറ്റി വയൽ വിണ്ടു കീറിയതോടെ ഭീഷണിയിലായത്. തുർന്ന് പാടേശേഖര സെക്രട്ടറി കോറോത്ത് രമേശൻ്റെ നേതൃത്വത്തിലുള്ള നാട്ടുകാരും കർഷകരും പഴശ്ശി ജലസേചന അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ജയരാജൻ, അസിസ്റ്റൻ്റ് എ. ഇ മഞ്ജുള എന്നിവർ സ്ഥലം സന്ദർശിച്ച് പഴശ്ശി കനാലിൽ ബണ്ട് കെട്ടി നെൽകൃഷി സംരക്ഷിക്കാൻ നിർദ്ധേശം നൽകുകയായിരുന്നു.ചിന്താമണി രമേശൻ, പി.പി. ബാപ്പു, ഉണ്ണി കൃഷ്ണൻ തുടങ്ങിയ കർഷകരും കൃഷി ഭവൻ ഉദ്യോഗസ്ഥരും ചേർന്നാണ് വെള്ളമെത്തിക്കുന്നതിന് നേതൃത്വം നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!