പരിഭവം മറന്ന് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ; കണ്ണൂരിലെ CPIM പരിപാടിയിൽ പങ്കെടുത്തു

Kannadiparamba online news

പരിഭവം മറന്ന് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ എത്തി. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് ഇ പി ഉദ്ഘാടകനായി എത്തിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയശേഷം ആദ്യമായാണ് ഇ പി ജയരാജൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം വീട്ടിൽ തുടരുകയായിരുന്നു ഇപി ജയരാജൻ. മറ്റ് നേതാക്കളുമായി സംസാരിക്കുകയോ പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. അഴീക്കോടൻ രാഘവൻ അനുസ്മരണ ചടങ്ങിലും പങ്കെടുത്തില്ലായിരുന്നു. 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇപി ഇപ്പോൾ പാർട്ടി വേദിയിലെത്തിയിരിക്കുന്നത്.

നേരത്തേ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. പരിപാടിയിൽ ഇ.പി. പങ്കെടുക്കുമെന്ന് കണ്ണൂർ നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇപി ജയരാജൻ വിട്ടുനിന്നിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എൽ.ഡി.എഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടത്. തുടർന്നാണ് പാർട്ടി പരിപാടിയിൽ നിന്ന് ഇപി ജയരാജൻ പാർട്ടി വേദികളിൽ നിന്ന് വിട്ട് നിന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!