മയ്യിൽ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ അയൽവാസിയായ 65 കാരനെതിരെ പോക്സോ നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ 15 കാരനെയാണ് അയൽവാസിയായ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം ഒന്നുമുതൽ 10 വരെയുള്ള ദിവസങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവം. ഫുട്ബോൾ കളിക്കാൻ പോകുകയായിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം കുട്ടി വീട്ടിൽ പറയുകയും ബന്ധുക്കൾ മുഖാന്തിരം ചൈൽഡ് ലൈനിൽ അറിയിച്ചതോടെ പോലീസിൽ പരാതി എത്തുകയായിരുന്നു. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

