വലിയന്നൂരിൽ വസ്ത്രനിർമാണ കമ്പനി കത്തിനശിച്ചു

Kannadiparamba online news

ചക്കരക്കല്ല് : വലിയന്നൂരിലെ പി.വി.കെ. അപ്പാരൽസ് വസ്ത്രനിർ മാണ കമ്പനി കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴിനാണ് തീ പ്പിടിത്തമുണ്ടായത്.

വലിയന്നൂർ ധർമോദയം എൽ.പി. സ്കൂളിന് സമീപത്തുള്ള കെട്ടിടത്തിൻ്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന വസ്ത്ര നിർമാണ യൂണിറ്റും ഗോഡൗണുമാണ് കത്തിനശിച്ചത്. ഇതിനകത്ത് സൂക്ഷിച്ച കയറ്റുമതി നിലവാരമുള്ള റെഡിമെ യ്‌ഡ് തുണിത്തരങ്ങളും മറ്റു വസ്ത്രങ്ങളും വിവിധ മെഷിനറി കളടക്കം അഗ്നിക്കിരയായി. പാപ്പിനിശ്ശേരി സ്വദേശി ആർ. കെ.നിവാസിൽ പി.വി.കിരണിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

കണ്ണൂരിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെ ത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!